പരിസ്ഥിതി പ്രവർത്തനം എന്നത് കേവലം ഒരു വിഷയമല്ല, മറിച്ച് സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇല്ലിക്കൽ ചിന്മയാ വിദ്യാലയത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സമഗ്രമായ വികസനത്തിനും സുസ്ഥിരമായ വളർച്ചയ്ക്കും പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവ പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതങ്ങളെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.
ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയർമാൻ എം.പി.
സന്തോഷ് കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ എസ്.
ഗോപകുമാർ, സനിൽ കണക്കാലിൽ, കൗൺസിലർമാരായ ബിന്ദു സന്തോഷ്, ജിഷ ജോഷി, ഉനൈസ് പാലപ്പറമ്പിൽ, ഷീന സാബു, ലീന ജയചന്ദ്രൻ, ചിന്മയ വിദ്യാലയം പ്രസിഡന്റ് എൻ. രാജഗോപാൽ, പ്രിൻസിപ്പൽ ഡോ.
പി. സുജാത, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി.
സുഭാഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ലേഖ തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടന കർമ്മത്തിനുശേഷം വിദ്യാലയ അങ്കണത്തിൽ വിശിഷ്ടാതിഥികൾ അശോകമരത്തിന്റെ തൈ നട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

