കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ പുതിയകോട്ട സിഎസ്ഐ പള്ളിയുടെ നിർമ്മാണത്തിലിരുന്ന ചുറ്റുമതിലാണ് തകർന്നു വീണത്.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്ന മതിലിന്റെ ഒരു ഭാഗം പെട്ടെന്ന് സമീപത്തെ റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
അപകടസമയം റോഡിൽ കാൽനടയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായത് പ്രദേശവാസികൾക്ക് ആശ്വാസമായി. മതിലിന് സമീപത്തായി നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും മറ്റ് നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

