തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെ തത്സമയം നടത്തിയ പ്രഖ്യാപനത്തിലാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്.
ബിജെപി വിട്ട താൻ ഇനി പുതിയ രാഷ്ട്രീയ പാതയിലാണെന്നും, അണ്ണാമലൈ മക്കൾ ഇയക്കം എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് രൂപം നൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.
തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ എന്നതിലുപരി ഒരു തമിഴൻ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കെ അണ്ണാമലൈ സമർപ്പിച്ച രാജി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അംഗീകരിച്ചിട്ടുണ്ട്.
രജനീകാന്തിന്റെ അനുഗ്രഹത്തോടെയാണ് താൻ പാർട്ടിയിൽ എത്തിയതെന്നും, ബി എൽ സന്തോഷിന്റെ ഉറപ്പുകൾ വിശ്വസിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം ഓർമ്മിച്ചു. ഒരാളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ ശൈലിയോട് യോജിപ്പില്ലെന്നും, സാധാരണക്കാരുടെ ശബ്ദമായി മാറുന്ന ഒരു പ്രസ്ഥാനമാണ് നാടിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടിയുമായി മത്സരിക്കുമെന്നും കെ അണ്ണാമലൈ സൂചന നൽകി. കഴിഞ്ഞ ഡിസംബറിൽ തന്നെ പാർട്ടി വിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ച് ആ തീരുമാനത്തിൽ നിന്ന് അന്ന് പിന്മാറുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

