പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നിയന്ത്രണം നഷ്ടപ്പെടുന്ന തരത്തിൽ വലിയൊരു വിഭാഗം നേതാക്കൾ വിമത പക്ഷത്തേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പാർട്ടിയിലെ 23 ലോക്സഭാംഗങ്ങൾ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. പാർട്ടിയുടെ സ്ഥാപക നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായ, സൗഗത റോയ് എന്നിവർ വിമത വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചത് നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
നിലവിൽ പാർട്ടിയിൽ മമത ബാനർജിക്ക് ഒപ്പമുള്ളത് അഞ്ചുപേർ മാത്രമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനിടയിൽ, മുതിർന്ന നേതാവ് കകോലി ഘോഷ് ദസ്തിദാർ ഡൽഹിയിലെത്തി ബിജെപി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി കേന്ദ്ര നേതൃത്വവുമായി ടിഎംസി എംപിമാർ ചർച്ചകൾ നടത്തിയെന്ന സൂചനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്. എങ്കിലും, ബിജെപിയിൽ ചേരുന്നതിനേക്കാൾ ഉപരിയായി പാർട്ടി ഘടന പൂർണ്ണമായും പിടിച്ചെടുക്കാനാണ് വിമതരുടെ നീക്കമെന്ന് സൂചനയുണ്ട്.
പശ്ചിമ ബംഗാളിലെ ഭൂരിഭാഗം എംഎൽഎമാരും ഇതിനകം വിമത പക്ഷത്ത് അണിനിരന്നുകഴിഞ്ഞു. മുതിർന്ന എംഎൽഎ ശോഭന്ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ അതൃപ്തി പുകഞ്ഞു തുടങ്ങിയത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പാർട്ടിയിലെ കീഴ്ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ സമിതികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
തന്ത്രപരമായ നീക്കങ്ങളുമായി ഒരു വിഭാഗം മുന്നോട്ട് പോകുമ്പോൾ, പാർട്ടി പിളർപ്പിലേക്കോ അതോ നേതൃമാറ്റത്തിലേക്കോ നീങ്ങുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

