സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ നിർദേശിച്ചുകൊണ്ട് അസംപ്ഷൻ കോളജ് ഇക്കണോമിക്സ് വിഭാഗം തയാറാക്കിയ നയരേഖ സർക്കാരിന് സമർപ്പിച്ചു. സാമ്പത്തിക മേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട
പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശങ്ങളാണ് രേഖയിലുള്ളത്. പരമ്പരാഗത വ്യവസായങ്ങളുടെ സമഗ്രമായ നവീകരണം, കാർഷിക-വ്യാവസായിക ക്ലസ്റ്ററുകളുടെ രൂപീകരണം, ഐടി പാർക്കുകളുടെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കൽ, പുതിയ ടൂറിസം സർക്യൂട്ടുകളുടെ വികസനം തുടങ്ങിയ നിർണായകമായ പദ്ധതികൾ ഈ നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചങ്ങനാശേരി അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.
അനുപ ലീല ജോർജ്, ഫാക്കൽറ്റി അംഗങ്ങളായ അലീന കുര്യൻ, അന്ന തെരേസ അലക്സ്, പൂർവ വിദ്യാർഥി നീഹ സൂസൻ ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി വി.ഡി.സതീശന് നയരേഖ കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

