സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുകളിൽ സമഗ്രമായ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്ന ഉടമകൾക്ക് തിരിച്ചടിയായി പുതിയ റിപ്പോർട്ട്. വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ച ഗതാഗത കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ടിൽ വെറും 18 ഇളവുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി മുൻപ് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി മുൻപ് ജെൻസിക്ക് നൽകിയ ഉറപ്പുകൾ പ്രകാരമുള്ള വലിയ മാറ്റങ്ങൾ പുതിയ നിർദേശങ്ങളിലില്ല.
നിലവിൽ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്താവുന്ന 18 തരം ചെറിയ മാറ്റങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. സ്റ്റിക്കറുകൾ പതിപ്പിക്കുന്നതും നിശ്ചിത രീതിയിലുള്ള ലൈറ്റുകൾ ഘടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പരിമിതമായ ഇളവുകളാണ് ഗതാഗത വകുപ്പ് ശുപാർശ ചെയ്യുന്നത്.
ഗതാഗത കമ്മിഷണർ തയ്യാറാക്കിയ ഈ റിപ്പോർട്ട് ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. വലിയ തോതിലുള്ള രൂപമാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികൾക്ക് പുതിയ തീരുമാനം നിരാശയാണ് സമ്മാനിക്കുന്നത്.
വാഹനങ്ങളുടെ സുരക്ഷയും നിയമപരമായ വശങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു പരിമിതമായ ഇളവുകൾ മാത്രം മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

