അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കി മലയാളിയായ വ്യവസായി. ബഹ്റൈനിൽ താമസിക്കുന്ന കൃഷ്ണ കുമാറിനെയാണ് 20 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് തേടിയെത്തിയത്.
കഴിഞ്ഞ ഏഴ് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗം പരീക്ഷിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ വിജയത്തെക്കുറിച്ച് കൃഷ്ണ കുമാർ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ: “കൊവിഡ് സമയത്താണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്.
ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കും, ചിലപ്പോൾ തനിച്ചു. ഇത്തവണ തനിച്ചാണ് ബിഗ് ടിക്കറ്റ് എടുത്തത്.” ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ നറുക്കെടുപ്പ് സമയത്ത് അധികൃതരുടെ കോൾ ലഭിച്ചിരുന്നില്ല.
വാർത്ത അറിഞ്ഞപ്പോൾ വലിയ അത്ഭുതമാണ് തോന്നിയതെന്നും, താൻ ശരിക്കും വിറച്ചുപോയെന്നും, ഇപ്പോഴും ഈ വിജയം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ കുടുംബവുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡ്രീം കാർ നറുക്കെടുപ്പിൽ ബംഗ്ലാദേശ് സ്വദേശിയായ എം.ഡി. റാനു മിയ വിജയിയായി.
യു.എ.ഇയിൽ ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലിക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ 18 വർഷമായി ഇവിടെ പ്രവാസിയാണ്. റേഞ്ച് റോവർ വെലാർ കാറാണ് സമ്മാനമായി ലഭിച്ചത്.
എം.ഡി. റാനു മിയ തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെ: “അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്.
ഗ്രാൻഡ് പ്രൈസ് ടിക്കറ്റുകൾ സുഹൃത്തുക്കൾക്കൊപ്പവും ഡ്രീം കാർ ടിക്കറ്റ് തനിച്ചുമാണ് എടുക്കാറ്. ഭാഗ്യം ഒടുവിൽ എന്റെ കൂടെയെത്തി.
വളരെയധികം സന്തോഷം തോന്നുന്നു.” സമ്മാനമായി ലഭിച്ച കാർ സ്വീകരിക്കണോ അതോ പകരം പണം കൈപ്പറ്റണോ എന്നതിൽ അദ്ദേഹം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജൂൺ മാസത്തിലെ ആകർഷകമായ സമ്മാനങ്ങൾ
ബിഗ് ടിക്കറ്റ് അധികൃതർ ജൂൺ മാസത്തിൽ കൂടുതൽ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസായി നേടാൻ ഭാഗ്യശാലികൾക്ക് അവസരമുണ്ട്. കൂടാതെ അഞ്ച് പേർക്ക് വീതം ഒരു മില്യൺ ദിർഹം സമാശ്വാസ സമ്മാനമായും ലഭിക്കും.
ഇതിന് പുറമെ പ്രതിവാര നറുക്കെടുപ്പിലൂടെ നാല് പേർക്ക് 25,000 ദിർഹം വീതം നേടാനും അവസരമുണ്ട്. ജൂണിൽ ടിക്കറ്റ് എടുക്കുന്നവർക്കായി ‘ദി ബിഗ് സ്പിൻ’ മത്സരവും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

