മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് (CBI) കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്. കുടുംബത്തിന്റെ നിരന്തരമായ ആവശ്യവും അപേക്ഷയും പരിഗണിച്ചാണ് സർക്കാർ ഈ നടപടിയിലേക്ക് കടന്നത്.
ഇതിനൊപ്പം, നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ഈ കേസിൽ സമർപ്പിക്കപ്പെട്ട
കുറ്റപത്രത്തിൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയെ മാത്രമാണ് പ്രതിചേർത്തിട്ടുള്ളത്.
കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനെ സിപിഎം നേതൃത്വം നേരത്തെ എതിർത്തിരുന്നുവെന്നത് ശ്രദ്ധേയമാണ്. കണ്ണൂർ കലക്ടറേറ്റിലെ യാത്രയയപ്പ് ചടങ്ങിൽ വെച്ച്, ക്ഷണിക്കപ്പെടാതെ എത്തിയ പി.പി.
ദിവ്യ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിനുശേഷം വലിയ മാനസിക സമ്മർദ്ദത്തിലായ അദ്ദേഹം ചടങ്ങിൽ ലഭിച്ച ഉപഹാരങ്ങൾ പോലും വാങ്ങാതെയാണ് മടങ്ങിയത്.
സംഭവദിവസം രാത്രി 8.55-നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കൾ അദ്ദേഹം ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് പള്ളിക്കുന്നിലെ താമസസ്ഥലത്ത് ഡ്രൈവർ അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

