കുവൈത്ത് വിമാനത്താവളത്തില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും, അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ ലക്ഷ്യം തെറ്റി വിമാനത്താവളത്തിലേക്ക് പതിച്ചതാണെന്നുമാണ് ഐആര്‍ജിസി അവകാശപ്പെടുന്നത്.
ഇക്കാര്യം അമേരിക്ക ഔദ്യോഗികമായി തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും, ഒരു ഇന്ത്യക്കാരന് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വിമാനത്താവളത്തില്‍ മിസൈല്‍ പതിക്കുന്നതും, തുടര്‍ന്നുണ്ടായ സ്ഫോടനങ്ങളും തീപ്പിടുത്തവും അടങ്ങുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പരിഭ്രാന്തരായ ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

