സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തി തയ്യാറാക്കിയ ധവളപത്രം നാളെ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ എട്ടു മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ രേഖയ്ക്ക് അന്തിമ അംഗീകാരം നൽകും.
തുടർന്ന് നിയമസഭയുടെ മേശപ്പുറത്ത് ഇത് സമർപ്പിക്കാനാണ് സർക്കാർ തീരുമാനം. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
സിഡിഎസ് ഡയറക്ടർ ഡി.വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി.നാരായണ എന്നിവരാണ് ഈ സമിതിയിലെ മറ്റ് പ്രധാന അംഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഈ സമിതിയുടെ കൺവീനറായി പ്രവർത്തിക്കുന്നത്.
തങ്ങൾ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് നേരത്തെ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

