കുട്ടികളും വളർത്തുമൃഗങ്ങളും തമ്മിലുള്ള ഹൃദ്യമായ സൗഹൃദം പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ കാഴ്ചക്കാരുടെ മനംനിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊച്ചുപെൺകുട്ടിയും വളർത്തുനായയും തമ്മിലുള്ള നിഷ്കളങ്കമായ സംഭാഷണമാണ് വീഡിയോയുടെ ഹൈലൈറ്റ്. @kuhu_coo_bird എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
‘ഡോഗേഷ് ഭായിയുമായുള്ള ക്യൂട്ട് സംഭാഷണം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിശ്രമവേളയിലുള്ള നായയ്ക്ക് അരികിലെത്തുന്ന പെൺകുട്ടി, തികഞ്ഞ സ്നേഹത്തോടെയും കൗതുകത്തോടെയും അവനോട് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോയിൽ കുട്ടി നായയോട് ഭക്ഷണത്തെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുന്നുണ്ട്. ‘ഡോഗ്ഗി, നിനക്ക് ബിസ്ക്കറ്റ് വേണോ? ബിസ്ക്കറ്റ് വേണ്ടേ? റൊട്ടി വേണോ? ഇല്ലേ? ബിസ്ക്കറ്റ് വേണോ? നിൽക്കൂ, ഞാൻ ഇപ്പോൾ വരുത്തിച്ചു തരാം’ എന്ന് കുട്ടി ചോദിക്കുന്നത് കേൾക്കാം.
തുടർന്ന്, താൻ പറഞ്ഞ കാര്യങ്ങൾ നായയ്ക്ക് മനസ്സിലായെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ ടാറ്റ നൽകി മടങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടിയത്.
കുട്ടികളിൽ മൃഗങ്ങളോടുള്ള കരുണയും സ്നേഹവും വളർത്താൻ മുൻകൈയെടുക്കുന്ന മാതാപിതാക്കളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ‘മൃഗങ്ങളോട് കരുണ കാണിക്കാൻ കുട്ടിയെ പഠിപ്പിച്ചതിന് നന്ദി’ എന്നും ‘കുട്ടികളും മൃഗങ്ങളും എപ്പോഴും ലോകത്തെ മനോഹരമാക്കുന്നു.
ലോകം അവർ ഭരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

