തിരുവനന്തപുരത്തെ ഒരു സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടെ വി മുരളീധരൻ കുട്ടികൾക്ക് മിഠായി നൽകിയ രീതി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കുട്ടികളുടെ കൈകളിലേക്ക് നേരിട്ട് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ട് മിഠായി വിതരണം ചെയ്ത നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ഈ സംഭവത്തിൽ ജാതീയമായ വിവേചനം ഉണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ ബിഗ് ബോസ് താരവും മോഡലുമായ നാദിറ മെഹ്റിൻ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.
‘മോശമായി പോയി’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, ബിജെപി അധികാരത്തിൽ വന്നാൽ എന്ത് സംഭവിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഇതെന്നാണ് നാദിറ മെഹ്റിൻ അഭിപ്രായപ്പെട്ടത്. “ഇത് തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായിട്ട്, കഴക്കൂട്ടം എംഎല്‍എ വി മുരളീധരന് കുട്ടികള്‍ക്ക് സ്നേഹത്തോടുകൂടി മിഠായി കൊടുക്കുന്ന കാഴ്ചയാണ്.
മുരളീധരനോട് ഒരു കാര്യമെ പറയാനുള്ളൂ.. പശുവിന് പുല്ല് ചെത്തിക്കൊടുക്കുന്ന കണക്ക് കുട്ടികള്‍ക്ക് ഇങ്ങനെ മിഠായി കൊടുക്കാவிட்டால் അത് വേണ്ടെന്ന് വയ്ക്കാനുള്ള അവകാശവും ഇവിടുത്തെ കുട്ടികള്ക്കുണ്ടെന്നതാണ്.
അല്ലെങ്കില്‍ തന്നെ ഈ ബിജെപിക്കാരുടെ കയ്യില്‍ നിന്നും സ്നേഹമോ വാത്സല്യമോ നമ്മള് പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് മാത്രമല്ല കുറച്ചെങ്കിലുമൊരു മാനുഷിക പരിഗണന, പ്രത്യേകിച്ച് കുട്ടികളല്ലേ ? അതെങ്കിലും കൊടുക്കാമായിരുന്നു” എന്ന് നാദിറ മെഹ്റിൻ വ്യക്തമാക്കി. ഇവർക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് എത്തുന്നത്.
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വി മുരളീധരൻ നിഷേധിച്ചു. നടന്ന സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ചടങ്ങിന്റെ സമയപരിധി കണക്കിലെടുത്ത് വേഗത്തിൽ മിഠായി വിതരണം പൂർത്തിയാക്കാൻ വേണ്ടി മേശപ്പുറത്ത് വെച്ച് നൽകുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

