സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലും സർവകലാശാലകളിലും ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാരെ പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലേക്ക് സ്ഥിരപ്പെടുത്തുന്നതിനുള്ള നിർണായക തീരുമാനവുമായി സർക്കാർ രംഗത്ത്. ഇവർക്കായി പ്രത്യേക നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലാവധിയിൽ നിയമിക്കപ്പെട്ട കാഷ്വൽ സ്വീപ്പർമാർക്ക് നേരത്തെ തന്നെ സ്ഥിരനിയമനം ലഭിച്ചിരുന്നു.
എന്നാൽ, **ഉമ്മൻ ചാണ്ടി** സർക്കാരിന്റെ കാലയളവിൽ നിയമനം ലഭിച്ചവരോട് വിവേചനം കാണിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് നിലവിലെ സർക്കാർ പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഈ ആനുകൂല്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഓഫിസ് മേധാവികൾക്ക് സർക്കാർ കർശന നിർദേശം നൽകി. സ്ഥിരപ്പെടുത്തുന്ന തീയതിക്ക് മുൻപുള്ള കാലയളവിലെ യാതൊരുവിധ ആനുകൂല്യങ്ങൾക്കും അർഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ബന്ധപ്പെട്ട
ജീവനക്കാരിൽ നിന്ന് ഈടാക്കാനാണ് നിർദേശം. നിർണ്ണായകമായ ചില മാനദണ്ഡങ്ങളും സർക്കാർ ഇതിനായി മുന്നോട്ടുവെച്ചിട്ടുണ്ട്.
**2005 നവംബർ 25** മുതൽ ജോലിയിൽ തുടരുന്നവർക്കാണ് ഈ സ്ഥിരപ്പെടുത്തൽ ആനുകൂല്യം ലഭിക്കുക. അതേസമയം, ജോലി ചെയ്യുന്ന ഓഫിസിന്റെ സ്വീപ്പിങ് ഏരിയ **100 ചതുരശ്ര മീറ്ററിൽ** അധികമായിരിക്കണം എന്ന വ്യവസ്ഥയും നിശ്ചയിച്ചിട്ടുണ്ട്.
ഈ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് തസ്തികയിൽ സ്ഥിരനിയമനം ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

