ചങ്ങനാശേരി: കുറിച്ചി അഞ്ചലശ്ശേരിയിൽ ബാലസഭയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിത്യ ഓമനക്കുട്ടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരനും സൈക്കോളജിസ്റ്റുമായ ഡോ. സെബിൻ.എസ്.കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ജിക്കു കുറിയാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പരിപാടിയിൽ രമാ വിജയപ്പൻ (എഡിഎസ് ചെയർപേഴ്സൺ), ആർ.രാജഗോപാൽ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറും), ആര്യ ഷൈജു (14-ാം വാർഡ് മെമ്പർ), വിശ്വമ്മ ശ്രീധരൻ (സിഡിഎസ് മുൻ ചെയർപേഴ്സണും എഡിഎസ് വൈസ് പ്രസിഡന്റും) തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

