ഹരിപ്പാട് സബർമതി സ്കൂളിൽ നടന്ന പ്രവേശനോത്സവം ആഭ്യന്തരമന്ത്രിയും പ്രാദേശിക എംഎൽഎയുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രത്യേക അതിഥിയായെത്തിയ ഡോ.
ജിതേഷ്ജി, മന്ത്രിയുടെ ലഘു ജീവചരിത്രം വേഗവരയിലൂടെയും സചിത്ര ഭാഷണത്തിലൂടെയും അവതരിപ്പിച്ചത് ശ്രദ്ധേയമായി. കെ.
കരുണാകരൻ മന്ത്രി രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്ന രീതിയിലുള്ള ഒരു ചിത്രം വേദിയിൽ തത്സമയം വരച്ചതും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഗാന്ധിജി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളുടെ ചിത്രങ്ങൾക്ക് പുറമെ മോഹൻലാൽ, വിജയ്, യഷ് തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെയും കുട്ടികൾക്ക് പ്രിയപ്പെട്ട
ഛോട്ടാ ഭീം, ഡോറ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെയും ചിത്രങ്ങളും ഡോ. ജിതേഷ്ജി വേദിയിൽ വരച്ചു.
സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എസ്.ശ്രീലക്ഷ്മി സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ കൗൺസിലർ മിനി സാറാമ്മ, ഷംസുദ്ദീൻ കായിപ്പുറം, മുഞ്ഞിനാട് രാമചന്ദ്രൻ, പി.പി.ചന്ദ്രൻപിള്ള മാസ്റ്റർ, അബാദ് ലുത്ഫി, പ്രസന്നകുമാരി, ചീഫ് എക്സിക്യുട്ടീവ് ഓഫിസർ എസ്.ദീപു തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

