കോഴിക്കോട് താമരശ്ശേരിയിൽ പതിനാറുകാരൻ നടത്തിയ ആത്മഹത്യാ ശ്രമം നാട്ടുകാരിലും ജനപ്രതിനിധികളിലും മണിക്കൂറുകളോളം ആശങ്കയുണർത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
താമരശ്ശേരിയിലെ ഒരു മലഞ്ചരക്ക് കടയുടെ മുന്നിൽ അസ്വാഭാവികമായ സാഹചര്യത്തിൽ കൗമാരക്കാരനെ കണ്ടതിനെത്തുടർന്ന് കടയുടമ കാര്യം അന്വേഷിക്കുകയായിരുന്നു. “അമ്മ കഴിക്കുന്ന 12 ഉറക്കഗുളികകൾ താൻ ഒരുമിച്ച് കഴിച്ചുവെന്നും ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്നും” കുട്ടി കടയുടമയോട് വെളിപ്പെടുത്തി.
ഈ വിവരം അറിഞ്ഞതോടെ പരിഭ്രാന്തനായ കടയുടമ ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കുട്ടിയെ അടിയന്തരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യാത്രയ്ക്കിടെ നാട്ടുകാർ കുട്ടിയുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവത്തിന്റെ മറ്റൊരു വശം പുറത്തറിയുന്നത്.
ഇത്തരം ആത്മഹത്യാ നാടകങ്ങൾ കുട്ടി മുൻപും പലതവണ നടത്തിയിട്ടുണ്ടെന്നും, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് കുട്ടി ഇപ്രകാരം ചെയ്യുന്നതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. എങ്കിലും കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനകൾക്ക് വിധേയനാക്കി.
പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

