തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി പരാതി. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴ അരിച്ച നിലയിൽ കണ്ടെത്തിയെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി.
പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്ര പ്രസാദിനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 28-ാം തീയതി ബൈക്ക് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദ് ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിച്ചത്.
അപകടത്തിൽ കാലിനേറ്റ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ വെച്ച് ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയും കാലിൽ കമ്പി ഇടുകയും ചെയ്തിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രോഗിയെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് ബന്ധുക്കൾ കാലിൽ പുഴ അരിച്ച നിലയിൽ കണ്ടത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധുക്കൾ പ്രതിഷേധം ഉയർത്തി. രാത്രി 7 മണി വരെയും അധികൃതർ രോഗിയെ തിരിഞ്ഞു നോക്കാൻ തയ്യാറായില്ലെന്നും, തുടർന്നുണ്ടായ ബഹളത്തെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ഐസിയുവിലേക്ക് മാറ്റിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

