ഇത്തവണത്തെ ഐപിഎൽ സീസണിൽ ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ താരം വൈഭവ് സൂര്യവംശി തന്റെ മികവ് തെളിയിച്ചത്. ടൂർണമെന്റിലുടനീളം 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടിയ താരം ‘ഓറഞ്ച് ക്യാപ്പ്’ സ്വന്തമാക്കി ചരിത്രം കുറിച്ചു.
ലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ കൗമാരതാരത്തെ ടീമിലെത്തിച്ചത്. അതേ തുകയ്ക്കാണ് ഈ സീസണിലും താരം ടീമിൽ തുടർന്നതെങ്കിലും, മികച്ച പ്രകടനത്തിലൂടെ ഐപിഎൽ സീസണൊടുവിൽ മൂന്ന് കോടിയോളം രൂപയാണ് വൈഭവ് സമ്പാദിച്ചത്.
സമ്മാന വേദിയിലെ തിളക്കം രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചില്ലെങ്കിലും, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ വൈഭവ് സൂര്യവംശി ശ്രദ്ധാകേന്ദ്രമായി മാറി. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ താരം സ്വന്തമാക്കി.
വൈഭവ് സൂര്യവംശിക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ ഇവയാണ്:
– മോസ്റ്റ് വാല്യുബിൾ പ്ലെയർ: 15 ലക്ഷം രൂപ
– ഓറഞ്ച് ക്യാപ്പ്: 10 ലക്ഷം രൂപ
– സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ: 10 ലക്ഷം രൂപയും ടാറ്റ സിയറ കാറും
– സൂപ്പർ സിക്സസ് ഓഫ് ദി സീസൺ (72 സിക്സറുകൾ): 10 ലക്ഷം രൂപ
– എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ: 10 ലക്ഷം രൂപ
മാച്ച് ഫീസിലൂടെ ലഭിച്ചത് വലിയ തുക
അടിസ്ഥാന കരാർ തുകയ്ക്ക് പുറമെ, ഐപിഎല്ലിൽ പങ്കെടുക്കുന്ന ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായി ലഭിക്കുന്നുണ്ട്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി 16 മത്സരങ്ങളിൽ കളിച്ചതിലൂടെ 1.20 കോടി രൂപയാണ് വൈഭവിന് മാച്ച് ഫീസായി ലഭിച്ചത്.
കരാർ തുകയായ 1.10 കോടി രൂപയും മാച്ച് ഫീസായ 1.20 കോടി രൂപയും ചേരുമ്പോൾ തന്നെ വൈഭവിന്റെ വരുമാനം 2.30 കോടിയായി ഉയർന്നു. ഇതിനു പുറമെയാണ് ഫൈനൽ വേദിയിൽ ലഭിച്ച 55 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും.
ലീഗ് മത്സരങ്ങളിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’, ‘ഇലക്ട്രിക് സ്ട്രൈക്കർ ഓഫ് ദി മാച്ച്’, ‘മോസ്റ്റ് സിക്സസ് ഓഫ് ദി മാച്ച്’ എന്നീ നേട്ടങ്ങളിലൂടെ ലഭിച്ച ഓരോ ലക്ഷം രൂപയുടെ അവാർഡുകളും ഇതിൽ ഉൾപ്പെടുന്നു. കരിയറിലെ ആദ്യത്തെ സമ്പൂർണ്ണ ഐപിഎൽ സീസൺ കൊണ്ട് തന്നെ പ്രകടന മികവിലും സാമ്പത്തിക നേട്ടത്തിലും അവിശ്വസനീയമായ ഉയരത്തിലാണ് ഈ പതിനഞ്ചുകാരൻ എത്തിനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

