പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആപ്പിൾ മ്യൂസിക് സൗജന്യ സേവനം ലഭ്യമാക്കാൻ ഒരുങ്ങുന്നു. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പിൾ വൺ പോലുള്ള സബ്സ്ക്രിപ്ഷൻ പാക്കേജുകളുടെ ആനുകൂല്യം ലഭ്യമല്ല.
പ്രതിമാസം 10.99 ഡോളർ നൽകിയാൽ മാത്രമേ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് നിലവിൽ ഈ സേവനം ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ, ഈ സാഹചര്യത്തിന് മാറ്റം വരികയാണ്.
ഈ മാറ്റം സംബന്ധിച്ച സൂചനകൾ പുറത്തുകൊണ്ടുവന്നത് MacRumors അനലിസ്റ്റ് @aaronp613 ആണ്. എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ആപ്പിൾ മ്യൂസിക്കിന്റെ കോഡുകളിൽ കണ്ടെത്തിയ പുതിയ സ്ട്രിംഗുകൾ ഈ നിഗമനത്തിന് ആധാരമാണ്. ആപ്പ് കോഡിൽ കാണുന്ന “Can’t skip any more tracks”, “Premium access required” എന്നീ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്, ഉപയോക്താക്കൾക്ക് പരിമിതമായ സൗജന്യ സേവനം ലഭിക്കുമെന്നും അതിൽ കൂടുതൽ സൗകര്യങ്ങൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ ആവശ്യമുള്ള തലത്തിലേക്ക് ആപ്പ് മാറുമെന്നുമാണ്.
നിലവിൽ സ്പോട്ടിഫൈ (Spotify) ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ പിന്തുടരുന്ന മാതൃകയാണിത്. സൗജന്യമായി ഉപയോഗിക്കുമ്പോൾ പാട്ടുകൾ സ്കിപ്പ് ചെയ്യുന്നതിനും മറ്റും പരിമിതികളുണ്ടാകും.
സൗജന്യ ടിയർ കൊണ്ടുവരുന്നതിലൂടെ കൂടുതൽ ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാനാണ് ആപ്പിളിന്റെ തീരുമാനം. പിൽക്കാലത്ത് ഇവരെ പെയ്ഡ് സബ്സ്ക്രിപ്ഷനുകളിലേക്ക് മാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
എങ്കിലും, ഈ സൗകര്യം എപ്പോൾ മുതലാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

