കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ കടുത്ത വിവാദങ്ങൾക്ക് വഴിയൊരുക്കി മന്ത്രി സമീർ അഹമ്മദ് ഖാൻ പങ്കെടുത്ത ഒരു ഫോൺ സംഭാഷണം പുറത്തുവന്നു. ദാവൺഗരെ സൗത്ത് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ വെളിപ്പെടുത്തൽ.
കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സമീർ അഹമ്മദ് ഖാൻ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കെഎംഡിസി ഡയറക്ടർ മുഹമ്മദ് സിറാജുമായുള്ള ഫോൺ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.
മുസ്ലിം വോട്ടർമാർ എസ്ഡിപിഐക്ക് വോട്ട് ചെയ്യണമെന്നും, കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും സംഭാഷണത്തിനിടെ സമീർ അഹമ്മദ് സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

