ആലപ്പുഴ ജില്ലയിലെ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരണപ്പെട്ടു. ചിത്തുപറമ്പ് സ്വദേശി ലെനിന്റെ മകൾ നിയ ലെനിൻ (13) ആണ് അന്തരിച്ചത്.
സംഭവം നടന്നത് ഇങ്ങനെ:
കഴിഞ്ഞ മേയ് ഏഴിന് വൈകിട്ട് നൃത്തപരിശീലനത്തിനായി സഹപാഠികൾക്കൊപ്പം പോകുമ്പോൾ അരൂർ പള്ളിക്ക് സമീപം വെച്ചാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. എന്നാൽ, ഉറുമ്പ് കടിച്ചതാകാം എന്ന് തെറ്റിദ്ധരിച്ച കുട്ടി അത് കാര്യമാക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയയുടെ നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് മരട് ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി.
24 ദിവസമായി വെന്റിലേറ്ററിലും അതീവ തീവ്രപരിചരണ വിഭാഗത്തിലുമായി ചികിത്സയിലായിരുന്ന നിയ, ഇന്ന് രാവിലെ ഏഴരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നിയ ലെനിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

