നിക്ഷേപകർക്ക് തങ്ങളുടെ അവകാശികളില്ലാത്ത തുകകൾ വീണ്ടെടുക്കുന്നതിനായി പുതിയ സൗകര്യമൊരുക്കി കേന്ദ്ര ധനമന്ത്രാലയം. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട
അവകാശികളില്ലാത്ത തുകകൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ കണ്ടെത്താൻ സഹായിക്കുന്ന ഏകീകൃത പോർട്ടലാണ് മന്ത്രാലയം പ്രവർത്തനസജ്ജമാക്കിയത്. നിലവിൽ ഇത്തരം തുകകൾ കണ്ടെത്താൻ വിവിധ വെബ്സൈറ്റുകളെ ആശ്രയിക്കേണ്ട
അവസ്ഥയായിരുന്നു ഉപയോക്താക്കൾക്കുണ്ടായിരുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
എല്ലാ വിഭാഗത്തിലുള്ള നിക്ഷേപ വിവരങ്ങളും ഒരൊറ്റ പോർട്ടലിൽ ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് തുകകൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സാധിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് www.unclaimedassetsportal.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

