മാസപ്പടി കേസിൽ സിഎംആർഎല്ലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) തമ്മിലുള്ള നിയമപോരാട്ടം നിർണായക ഘട്ടത്തിലേക്ക്. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.
ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. കേസ് നടപടികൾക്കിടെ ഉയർന്നുവന്ന സുപ്രധാന വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനകൾക്കിടെ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഇഡി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
അഡീഷണൽ സോളിസിറ്റർ ജനറൽ ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകും. തങ്ങൾക്കെതിരായ അന്വേഷണം തെളിവുകളില്ലാത്തതാണെന്ന വാദമാണ് സിഎംആർഎൽ പ്രധാനമായും ഉയർത്തുന്നത്.
അനുകൂല ഉത്തരവ് സമ്പാദിക്കാൻ മുതിർന്ന അഭിഭാഷകരെ തന്നെ അണിനിരത്താനാണ് കമ്പനിയുടെ നീക്കം. എന്നാൽ, കേസിൽ കൃത്യമായ തെളിവുകളുണ്ടെന്നും വീണയടക്കമുള്ളവർ കേസിൽ എങ്ങനെയാണ് ഇടപെട്ടതെന്നും ഇഡി കോടതിയിൽ ബോധിപ്പിക്കും.
ഹൈക്കോടതിയിൽ അഞ്ചാം തവണയാണ് ഈ വിഷയം പരിഗണനയ്ക്ക് വരുന്നത്. അന്വേഷണ ഏജൻസിയുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഇഡി കോടതിയിൽ നിലപാട് വ്യക്തമാക്കാൻ തയ്യാറെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

