മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസും തെന്നിന്ത്യൻ നായിക മധുബാലയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം ചിന്ന ചിന്ന ആസൈയിലെ പുതിയ ഗാനം പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. ചിത്രത്തിലെ “കര കവിയാതെ..” എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് ഇപ്പോൾ സംഗീതപ്രേമികളുടെ മനം കവരുന്നത്.
അൻവർ അലി രചന നിർവ്വഹിച്ച വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. അഭിജിത്ത് അനിൽ കുമാർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഇന്ദ്രൻസും മധുബാലയും തമ്മിലുള്ള മികച്ച അഭിനയ മുഹൂർത്തങ്ങളും സ്ക്രീൻ കെമിസ്ട്രിയും ഈ ഗാനത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പൂർണ്ണമായും വാരണാസിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ നിർമ്മാണ കമ്പനിയായ ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, എഡിറ്റർ: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ: ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: ബിജു പി കോശി, ഡി ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ്: പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ: ജെറി, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ്: മഹേഷ് ഭുവനേന്ദ്, സ്റ്റിൽസ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ.
ചിത്രത്തിലെ മറ്റ് ഗാനരചയിതാക്കൾ ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ എന്നിവരും ഗായകർ ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത എന്നിവരുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

