ഓഹരി നിക്ഷേപകർക്കിടയിൽ ഏറെ ശ്രദ്ധേയമായ കമ്പനിയാണ് വിൻഡ് എനർജി മേഖലയിൽ പ്രവർത്തിക്കുന്ന സുസ്ലോൺ എനർജി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1000 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത്.
2026-ൽ ഇതുവരെ 10 ശതമാനവും, കഴിഞ്ഞ ആഴ്ചയിൽ മാത്രം 7.4 ശതമാനവും വളർച്ച രേഖപ്പെടുത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രകടനം
കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 1114 കോടി രൂപയുടെ സംയോജിത ലാഭമാണ് കമ്പനി നേടിയത്.
മുൻവർഷത്തെ സമാന കാലയളവിലെ 1182 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 6 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ പ്രവർത്തന വരുമാനത്തിൽ 45 ശതമാനം വർധനവോടെ 5468 കോടി രൂപയിലെത്താൻ കമ്പനിക്ക് സാധിച്ചു.
ഒക്ടോബർ-ഡിസംബർ പാദത്തിലെ 445 കോടി രൂപ ലാഭത്തിൽ നിന്ന് 150 ശതമാനം വളർച്ചയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. സെബിയുടെ നടപടിയും പിഴയും
കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 28.95 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
സുസ്ലോൺ എനർജിക്ക് പുറമെ നാല് ഉന്നത ഉദ്യോഗസ്ഥരും പിഴയടയ്ക്കാൻ ബാധ്യസ്ഥരാണ്. ഇതിൽ സുസ്ലോൺ 15.95 കോടി രൂപയും, വിനോദ് ആർ.
താന്തി 5.75 കോടി രൂപയും, ഗിരീഷ് ആർ. താന്തി 5.45 കോടി രൂപയും, കീർത്തി ജെ.
വഗാഡിയ 1.5 കോടി രൂപയും, അമിത് അഗർവാൾ 30 ലക്ഷം രൂപയുമാണ് പിഴയായി നൽകേണ്ടത്. പിഴയ്ക്ക് കാരണമായ സംഭവങ്ങൾ
തെറ്റിദ്ധരിപ്പിക്കുന്ന ലാഭക്കണക്കുകൾ അവതരിപ്പിച്ചു എന്നതാണ് സെബി കണ്ടെത്തിയ പ്രധാന ക്രമക്കേട്.
2014 മാർച്ചിൽ സുസ്ലോൺ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് (ഒഎംഎസ്) വിഭാഗം 2000 കോടി രൂപയ്ക്ക് സുസ്ലോൺ ഗ്ലോബൽ സർവീസസിന് (എസ്ജിഎസ്എൽ) കൈമാറിയതായി രേഖപ്പെടുത്തിയിരുന്നു. ഇതിലൂടെ 1922.92 കോടി രൂപ ‘അസാധാരണ ലാഭം’ ആയി കമ്പനി കാണിച്ചു.
എന്നാൽ ഈ ഇടപാടിന്റെ യഥാർഥ മൂല്യം വെറും 77.08 കോടി രൂപ മാത്രമായിരുന്നുവെന്ന് സെബി കണ്ടെത്തി. കൂടാതെ, സുസ്ലോണും എസ്ജിഎസ്എല്ലും തമ്മിൽ 1300 കോടി രൂപയുടെ ഇടപാടുകൾ പലതവണ നടന്നതായും, മറ്റൊരു ഉപസ്ഥാപനത്തിലേക്കുള്ള ഓഹരി മാറ്റത്തിലൂടെ 829.78 കോടി രൂപ കൃത്രിമമായി ലാഭക്കണക്കിൽ ഉൾപ്പെടുത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി.
നിക്ഷേപകർ ശ്രദ്ധിക്കുക: ഈ ലേഖനം ഓഹരികളിലോ മറ്റ് നിക്ഷേപ മാർഗങ്ങളിലോ നിക്ഷേപിക്കാനുള്ള ഉപദേശമല്ല. വിപണിയിലെ നിക്ഷേപങ്ങൾ ലാഭനഷ്ട
സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുമായി ആലോചിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

