സംസ്ഥാനത്തെ മദ്യനയം പരിഷ്കരിക്കുന്നതിനും എക്സൈസ് വകുപ്പിന്റെ പ്രവർത്തനശൈലിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം.
ലിജു ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വരുംദിവസങ്ങളിൽ കാതലായ മാറ്റങ്ങൾ ദൃശ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
മദ്യനയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും തയ്യാറാക്കി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വിമുക്തി’ പദ്ധതിയെ കൂടുതൽ ജനകീയവും ശക്തവുമാക്കുകയാണ് ലക്ഷ്യം.
എക്സൈസ് വകുപ്പിന്റെ പൂർണ്ണമായ ആധുനികവത്കരണവും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ഫോൺ രേഖകൾ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും.
കൂടാതെ, നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി എക്സൈസ് വകുപ്പിലെ അംഗബലം വർദ്ധിപ്പിക്കുമെന്ന് ഉന്നതതല യോഗത്തിൽ മന്ത്രി ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

