തിരുവനന്തപുരം വട്ടിയൂർക്കാവ് കാവടിക്കടവിൽ ഉണ്ടായ അപകടത്തിൽ സൈനികൻ മുങ്ങി മരിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥനായ കോഴിക്കോട് മാവൂർ പെരുവയൽ മേലെ ഇരിപ്പോളിൽ സ്വദേശി സുജിത്ത് (34) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മറ്റ് മൂന്നു പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
മേയ് 29, 2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട
അഭിജിത്, ജോൺ ബ്രിട്ടോ, ശ്രീഷ് എസ്. നായർ എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
ഇവർ എല്ലാവരും പാങ്ങോട് സൈനിക ക്യാമ്പിലെ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. കാവടിക്കടവ് പുഴയോരത്ത് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇവർ.
ഇതിനിടെ ഒരാൾ വെള്ളത്തിലേക്ക് വീഴുന്നത് കണ്ട് രക്ഷിക്കാനായി സുജിത്തും മറ്റ് സുഹൃത്തുക്കളും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കിൽ നാലുപേരും അകപ്പെട്ടു.
ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി മൂന്നുപേരെ സുരക്ഷിതമായി കരയ്ക്ക് കയറ്റി. എന്നാൽ സുജിത്തിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം വ്യാഴാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച അരുവിക്കര ഡാമിലെ ഷട്ടറുകൾ താഴ്ത്തി ജലനിരപ്പ് കുറച്ച ശേഷം ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ പുനരാരംഭിച്ചു.
സുജിത്ത് മുങ്ങിത്താഴ്ന്ന സ്ഥലത്തിന് ഏകദേശം 500 മീറ്റർ അകലെയുള്ള പാറയിടുക്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അപകടസമയത്ത് പുഴയിൽ വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയായിരുന്നു.
പുഴയിലെ ചുഴികളിൽപ്പെട്ടതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

