മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ ഭാഗം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് തുടരുന്നത്. ഒരേസമയം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തി എന്നത് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.
തെന്നിന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഒരു മലയാള ചിത്രത്തിന്റെ കന്നഡ മൊഴിമാറ്റ പതിപ്പ് മാത്രം ആദ്യ ആഴ്ചയിൽ 1.18 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ചരിത്രനേട്ടം കൈവരിച്ചു.
ബോക്സ് ഓഫീസ് ട്രാക്കർമാരായ കര്‍ണാടക ടാക്കീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ഒരു മലയാള ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളിൽ ഗ്രോസ് നേടുന്നത് ഇതാദ്യമായാണ്. മറ്റ് ഭാഷാചിത്രങ്ങളുടേതടക്കം പരിഗണിച്ചാൽ കന്നഡ പതിപ്പ് ഇത്രയും വലിയൊരു തുക സ്വന്തമാക്കുന്നത് 15-ാം തവണയാണ്.
മലയാളം ഒറിജിനൽ ഉൾപ്പെടെ വിവിധ ഭാഷാ പതിപ്പുകളിലൂടെ കർണാടകയിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 12.31 കോടി രൂപയാണ് നേടിയത്. കര്‍ണാടകയില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷനാണിത്.
15.83 കോടി രൂപ നേടിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഈ പട്ടികയിൽ ഒന്നാമത്. 14.80 കോടി നേടിയ ലോക രണ്ടാം സ്ഥാനത്തും, 12.70 കോടി രൂപയുമായി മോഹൻലാൽ ചിത്രം എമ്പുരാന് മൂന്നാം സ്ഥാനത്തുമാണ്.
ആഗോളതലത്തിൽ 200 കോടി രൂപയുടെ കളക്ഷൻ മറികടന്നാണ് ചിത്രം പ്രദർശനം തുടരുന്നത്. തന്റെ കരിയറിൽ മൂന്നാം തവണയാണ് മോഹന്‍ലാല്‍ നായകനായ ഒരു ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്.
അതേസമയം, അജയ് ദേവ്ഗണ് നായകനായി ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

