ആഗോളതലത്തിൽ ഇസ്രയേൽ നയതന്ത്രപരമായ വെല്ലുവിളികളും വിമർശനങ്ങളും നേരിടുന്ന ഈ വേളയിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടയിലാണ് അദ്ദേഹം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ച് സംസാരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലും ഇന്ത്യയിൽ അത്തരമൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രസംഗത്തിനിടെ ഇന്ത്യയോടുള്ള നന്ദി അദ്ദേഹം ഇങ്ങനെയാണ് രേഖപ്പെടുത്തിയത്: ‘‘ഇന്ത്യ എന്ന വൻശക്തിയുമായുള്ള ഞങ്ങളുടെ ബന്ധം വളരെ വലുതാണ്.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ആ പ്രശ്നമില്ല. ഇന്ത്യയിൽ ഇസ്രയേലിനോട് യഥാർഥമായ ഒരു… ഭ്രാന്തമായ സ്നേഹമുണ്ട്, തികച്ചും ഭ്രാന്തമായ സ്നേഹം’’ ഏകദേശം 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിലാണ് ലോകത്ത് മറ്റെവിടത്തെക്കാളും കൂടുതൽ ഫോളോവേഴ്സ് തനിക്ക് ഉള്ളതെന്ന് വിശ്വസിക്കുന്നതായും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇസ്രയേൽ സന്ദർശനത്തിന് മൂന്നു മാസത്തിന് ശേഷമാണ് ഈ സുപ്രധാന പ്രസ്താവന വരുന്നത്. അന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘സമാധാനം, നവീകരണം, സമൃദ്ധി’ എന്നിവ അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയിരുന്നു.
സൈബർ സുരക്ഷ, പ്രതിരോധം, കൃഷി, ജല മാനേജ്മെന്റ്, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ അന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

