കേരളത്തിൽ മടങ്ങിയെത്തിയതിന് ശേഷവും പ്രതിപക്ഷ നേതാവിന്റെ വസതികളിലുണ്ടായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുന്നു.
ഡൽഹി സന്ദർശന വേളയിലും സമാനമായ ചോദ്യങ്ങൾ ഉയർന്നപ്പോൾ അദ്ദേഹം മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു. ഈ റെയ്ഡുകൾക്ക് പിന്നിൽ ബിജെപി നേതൃത്വവും പ്രതിപക്ഷ നേതൃത്വവും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുണ്ടെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡുകൾ നടന്നതെന്ന് അവർ ആരോപിക്കുന്നു.
ഇതേ കേസുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, രാജ്യസഭാംഗം ജോൺ ബ്രിട്ടാസും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ വരുംദിവസങ്ങളിലെ ഔദ്യോഗിക പരിപാടികൾ തീരുമാനമായിട്ടുണ്ട്. ഇന്ന് സ്വന്തം വസതിയിൽ തുടരുന്ന അദ്ദേഹം, നാളെ രാവിലെ ആറുമണിക്ക് മലപ്പുറത്തേക്ക് യാത്ര തിരിക്കും.
രാവിലെ 9.30-ന് പാണക്കാട്ടെ വസതിയിൽ വെച്ച് സാദിഖ് അലി തങ്ങളെ മുഖ്യമന്ത്രി സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും.
വൈകുന്നേരം 4.30-ന് കോഴിക്കോട് പൗരാവലി നൽകുന്ന സ്വീകരണത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

