സിഎംആർഎൽ (CMRL) കേസുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തിൽ നിർണ്ണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിൽ 242 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 18.36 കോടി രൂപയാണ് ഇഡി മരവിപ്പിച്ചത്.
സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെയുള്ള അന്വേഷണം ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. മരവിപ്പിച്ച അക്കൗണ്ടുകൾ വീണ ടിയുടേത് മാത്രമല്ലെന്നും, മറ്റ് പലരുടെയും സ്ഥാപനങ്ങളുടേതുമാണെന്നും അന്വേഷണ ഏജൻസി അറിയിച്ചു.
മറുഭാഗത്ത്, ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായില്ല.
വിഷയത്തിൽ അദ്ദേഹം മൗനം തുടരുകയാണ്. മുൻപ് ദില്ലിയിൽ വെച്ചും സമാനമായ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.
വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ‘റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്നും’ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.
കൂടാതെ, ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ നിലനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. ഇന്ന് ദേശത്തെ വസതിയിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ ആറുമണിക്ക് മലപ്പുറത്തേക്ക് യാത്ര തിരിക്കും.
രാവിലെ 9.30-ന് പാണക്കാട് വെച്ച് സാദിഖ് അലി തങ്ങളെ സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
വൈകുന്നേരം 4.30-ന് കോഴിക്കോട് പൗരാവലി നൽകുന്ന സ്വീകരണത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

