തിരുവനന്തപുരത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന അക്രമ സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മാസപ്പടി കേസ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. പിണറായി വിജയന്റെ വസതിക്ക് സമീപത്ത് നിന്നും മടങ്ങുകയായിരുന്ന ഇഡി സംഘത്തിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രതിഷേധക്കാര്‍ കല്ലുകളും ചെരുപ്പുകളും എറിഞ്ഞതായും ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂകിവിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്രമത്തില്‍ ഇഡി സംഘത്തിന്റെ മൂന്ന് വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇഡി അധികൃതര്‍ അറിയിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ശ്യാമിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

