പത്തനംതിട്ട ജില്ലയിലെ കലക്ടറുടെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി പരാതി. പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടർ എ.നിസാമുദ്ദീന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അജ്ഞാതർ നടത്തുന്ന ഇത്തരം സന്ദേശങ്ങൾ വിശ്വാസത്തിലെടുക്കരുതെന്നും, ആരും പണം നൽകരുതെന്നും കലക്ടർ സമൂഹമാധ്യമത്തിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

