ചെന്നൈ: മുൻ കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
തന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴിയാണ് എം കെ സ്റ്റാലിൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. “മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു” എന്ന് അദ്ദേഹം കുറിച്ചു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾക്ക് വഴിവെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ ചില നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ സംഭവവികാസമെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു.
പിണറായി വിജയനെ എന്തുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നില്ല എന്ന് മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരമാണ് നിലവിലെ റെയ്ഡുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

