തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതരമായ പാളിച്ചകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് പുറത്ത്. ക്ഷേത്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ അപ്രത്യക്ഷമായതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും സ്വർണ്ണനാണയങ്ങളുമാണ് കാണാതായിരിക്കുന്നത്. ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, പിന്നീട് അത് തിരികെ എത്തിച്ചില്ല.
ഇതിന് പകരമായി രേഖകളില്ലാത്ത വെള്ളി വിളക്കാണ് പകരം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, “വൈര നമ” എന്നറിയപ്പെടുന്ന ആഭരണം കഴിഞ്ഞ ആറ് മാസമായി കാണാനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും സുരക്ഷാ പരിശോധനകൾക്ക് വിധേയമാകാതെ മറ്റൊരു കവാടത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ഈ റിപ്പോർട്ടിൽ, നിലവിൽ സ്വർണ്ണക്കട്ടികൾ സൂക്ഷിച്ചിരിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും ഡിജിപി കർശനമായി ശുപാർശ ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

