കഴക്കൂട്ടം കരിയിൽ എസ്എസ് മൻസിലിൽ താമസിക്കുന്ന 58 വയസ്സുകാരി ആർ. ഗീത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സാ സഹായം തേടുന്നു.
ഒന്നര വർഷം മുൻപാണ് ഇവർക്ക് ഗർഭാശയ കാൻസർ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടരുന്നതിനിടെ, രോഗം മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചതായി ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
ജീവൻ രക്ഷിക്കുന്നതിനായി അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർചികിത്സകളും താങ്ങാനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിനില്ല.
8 വർഷം മുൻപ് ഭർത്താവ് ശ്രീധരൻ മരണപ്പെട്ടതോടെ ഗീതയുടെ കുടുംബം വലിയ പ്രതിസന്ധിയിലായി. നിലവിൽ ഓട്ടോ ഡ്രൈവറായ മകനോടൊപ്പം കഴക്കൂട്ടം കുമിഴിക്കരയിലെ വാടക വീട്ടിലാണ് ഇവർ താമസം.
നേരത്തെ വീട്ടുജോലികൾ ചെയ്ത് ചികിത്സാ ചെലവുകൾ കണ്ടെത്തിയിരുന്നെങ്കിലും, നിലവിലെ ശാരീരിക അവസ്ഥയിൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സഹായ സമിതി നൽകുന്ന ചെറിയ തുക കൊണ്ടാണ് നിലവിൽ മരുന്ന് വാങ്ങുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ നടത്തുന്നത്.
ചികിത്സാ സഹായത്തിനായി കനറാ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിൽ ഗീതയുടെ പേരിൽ സിംഗിൾ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ അക്കൗണ്ട് വഴിയോ യുപിഐ ഐഡി വഴിയോ സഹായമെത്തിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

