നവകേരളയാത്രയ്ക്കിടെ പ്രതിഷേധം നടത്തിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കർശന നടപടിയുമായി പോലീസ് ആസ്ഥാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
മേയ് 26, 2026-ൽ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പിണറായി വിജയന്റെ ഗൺമാനായി പ്രവർത്തിച്ചിരുന്ന അനിൽ കുമാർ, അകമ്പടി സേനാംഗങ്ങളായ സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നവകേരളയാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയും അതിന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സസ്പെൻഷൻ നടപടികളിലേക്ക് കടക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

