ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ആര് എത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഓസ്കാർ ജേതാവും ചലച്ചിത്ര പ്രവർത്തകനുമായ റസൂൽ പൂക്കുട്ടി അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിനെത്തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികൾ സജീവമായിട്ടുണ്ട്.
നിലവിൽ അഞ്ച് പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ജഗദീഷ്, സലീം കുമാർ, പ്രിയങ്ക, ജോയ് മാത്യു എന്നിവർക്ക് പുറമേ, രവീന്ദ്രന്റെ പേര് കൂടി ചർച്ചകളിൽ ഇടംപിടിച്ചതോടെ നിയമന നടപടികൾ നീളാനാണ് സാധ്യതയെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന സലീം കുമാറിന്റെ പേര് നേരത്തെ തന്നെ സജീവമായി ഉയർന്നു കേട്ടിരുന്നു. എന്നാൽ, താൻ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതില്ലെന്ന് ജഗദീഷ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
സിനിമ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർക്കിടയിൽ പുതിയ ചെയർമാനെ കുറിച്ചുള്ള ചർച്ചകൾ ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

