ആലപ്പുഴയിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ, മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. സംഭവത്തിൽ ഉൾപ്പെട്ട
ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാനാണ് നീക്കം. നേരത്തെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നിയമനടപടികളുടെ ഭാഗമായി പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തി ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമക്കുറ്റം ചുമത്തുന്നതിനും സാധ്യതയുണ്ട്.
ഇതിനിടെ, മർദ്ദന സംഭവത്തിൽ പ്രതികളായ ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജഡ്ജി ഹണി എം വർഗീസ് ആണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.
മർദ്ദനത്തിന് ഇരയായ എ.ഡി തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
വിഐപി സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് തങ്ങൾ നിർവ്വഹിച്ചതെന്നാണ് ഗൺമാൻമാരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

