കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതോടെയാണ് പരീക്ഷാഫലങ്ങൾ ലഭ്യമാകുക.
സംസ്ഥാനത്തുടനീളം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് തങ്ങളുടെ പരീക്ഷാഫലം കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും വിദ്യാർഥികൾക്ക് തങ്ങളുടെ സ്കോറുകൾ പരിശോധിക്കാവുന്നതാണ്.
SAPHALAM 2026, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഇതിനായി പ്രയോജനപ്പെടുത്താം. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 77.81 ശതമാനവും, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 70.06 ശതമാനവുമായിരുന്നു വിജയശതമാനം.
മെയ് 26, 2026-നാണ് ഫലപ്രഖ്യാപനം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

