മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചു. വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട
വ്യോമയാന വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടാണ് പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയത്. കെ.എസ്.
ശബരീനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. 2022 ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വ്യോമയാന വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ നേരത്തെ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിരുന്നു.
എന്നാൽ, ഈ ആവശ്യം കേന്ദ്രം തള്ളിക്കളഞ്ഞു. ഇതിനെത്തുടർന്നാണ് വ്യോമയാന നിയമങ്ങൾ ഒഴിവാക്കി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

