ഗുരുവായൂർ ക്ഷേത്രപരിസരം ഇന്നലെ വിഐപികളുടെ വൻനിരയാൽ ശ്രദ്ധേയമായി. മന്ത്രി എ.പി.അനിൽകുമാർ–പ്രസീജ ദമ്പതികളുടെ മകൻ ഡോ.അർജുൻ, മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരൻ–മിനി ദമ്പതികളുടെ മകൾ ഡോ.നിരോഷ എന്നിവരുടെ വിവാഹമാണ് പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്.
വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരിൽ പലരും തലേദിവസം തന്നെ ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തിച്ചേർന്നിരുന്നു. രാവിലെ 6:15-നായിരുന്നു വിവാഹ മുഹൂർത്തം നിശ്ചയിച്ചിരുന്നത്.
വരനും കുടുംബാംഗങ്ങൾക്കുമൊപ്പം മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം.
ജോൺ, എംഎൽഎമാരായ രമേഷ് പിഷാരടി, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവരും വിവാഹ മണ്ഡപത്തിൽ സന്നിഹിതരായിരുന്നു.
മന്ത്രി എം.ലിജു, ഹൈബി ഈഡൻ എംപി എന്നിവരും കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. വിവാഹചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്ര പരിസരത്ത് വധൂവരൻമാർ ഫോട്ടോ എടുക്കുന്ന സമയത്താണ് മുഖ്യമന്ത്രി സ്ഥലത്തെത്തിയത്.
വധൂവരൻമാരെ അനുഗ്രഹിച്ച മുഖ്യമന്ത്രി, ക്ഷേത്ര ദർശനവും തുലാഭാരവും പൂർത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. വിവാഹ വിരുന്നിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.ബഷീർ, ടി.സിദ്ദിഖ്, ഷിബു ബേബി ജോൺ, കെ.എ.തുളസി, ബിന്ദു കൃഷ്ണ, വി.ഇ.അബ്ദുൽ ഗഫൂർ, ഒ.ജെ.ജനീഷ്, വി.കെ.
ശ്രീകണ്ഠൻ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.സുധാകരൻ തുടങ്ങിയ പ്രമുഖരും ഗുരുവായൂരിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

