കാസർകോട്: ഭർതൃവീട്ടുകാരുടെ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആദിൽ പോലീസ് പിടിയിലായി. ചർലടുക്ക സ്വദേശിനിയായ സുഫൈദയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്.
സംഭവത്തെത്തുടർന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ കേസിൽ സുഫൈദയുടെ ഭർതൃമാതാവിനെയും പ്രതിചേർത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. യുവതിയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തരമായ പീഡനവും മാനസിക സമ്മർദ്ദവും ഭർതൃവീട്ടുകാരിൽ നിന്നുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

