പറവൂരിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ സ്വീകരണത്തിൽ പ്രമുഖ ചലച്ചിത്ര താരം മോഹൻലാൽ പങ്കെടുത്തു.
ലഹരിവിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഇതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തന്നെ നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ ചലച്ചിത്ര ജീവിതത്തിലെ ശ്രദ്ധേയമായ ‘നർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്’ എന്ന സംഭാഷണവും അദ്ദേഹം വേദിയിൽ അനുസ്മരിച്ചു.
മുഖ്യമന്ത്രിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് വാചാലനായ മോഹൻലാൽ, അദ്ദേഹത്തെ ഒരു സുഹൃത്തായാണ് കാണുന്നതെന്ന് വ്യക്തമാക്കി. “ഇരട്ടി സന്തോഷമുള്ള നേരമാണിത്.
മലയാളികൾക്കു മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വി.ഡിക്കായി തെരുവിൽ ഇറങ്ങിയത്.
കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ. നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല.
അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരോടും സൗഹൃദം നിലനിർത്തുന്നയാളാണ് ഞാൻ.
കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ നയിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട
സർക്കാർ എല്ലാവരുടേതുമാണ്. കലാകാരൻ എന്ന നിലയിൽ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്യുന്നു.
ധീരമായി ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുക” എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ‘സതീശൻ സാർ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മോഹൻലാൽ മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
നടൻ സലിം കുമാർ, പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മറുപടി പ്രസംഗത്തിൽ കേരളത്തെ വികസിപ്പിക്കാനുള്ള കർമ്മപദ്ധതികൾ മുഖ്യമന്ത്രി വി.ഡി.
സതീശൻ വിശദീകരിച്ചു. സംസ്ഥാനത്തെ പ്രധാന തുറമുഖ നഗരമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇതിനൊപ്പം വ്യോമയാന മേഖലയിലെ പദ്ധതികളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പത്രാസിനു പിന്നാലെ പോകാതെ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാകും സർക്കാർ മുൻഗണന നൽകുകയെന്നും, ജനങ്ങൾ തലകുനിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും വി.ഡി.
സതീശൻ ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

