ചേർത്തലയിൽ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ അന്തരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന ശ്രീക്കുട്ടി (45) ആണ് മരണപ്പെട്ടത്.
വടക്കേവെളിയിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യയാണ് ഇവർ. കഴിഞ്ഞ പതിനെട്ടിന് രാവിലെ ഒൻപതരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
തറവാട്ടു വീട്ടിലെ അടുക്കളയിൽ വിറകടുപ്പിൽ തീ കത്തിച്ച ശേഷം, മുകളിൽ വെച്ചിരുന്ന സാധനങ്ങളെടുക്കാൻ അടുപ്പിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. അപകടം നടക്കുന്ന സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സംഭവത്തിന് പിന്നാലെ പൊള്ളലേറ്റ ശ്രീക്കുട്ടിയെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചികിത്സ ഫലിക്കാതെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
അഭിജിത് (ടി എം എം സി ചേർത്തല) ആണ് മകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

