ഇടുക്കി കരിമണ്ണൂർ സ്റ്റേഷനിലെ അനസിനെ പോലീസിൻ്റെ ഔദ്യോഗിക വിവരം എസ്ഡിപിഐ നേതാവിന് ചോർത്തി നൽകിയതിനെ തുടർന്ന് പോലീസ് വകുപ്പിൽ നിന്നു പിരിച്ച് വിട്ടു.
പോലീസ് കരുതൽ നടപടിയുടെ ഭാഗമായി ശേഖരിച്ച് വെച്ചിരുന്ന വിവരങ്ങളാണ് എസ്ഡിപിഐ നേതാവായ വണ്ണപ്പ്ര സ്വദേശി ഷാനവാസിന് അനസ് ചോർത്തി നൽകിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വണ്ണപ്പ്രത്തെ എസ്ടിപിഐ പ്രവർത്തകർ KSRTC കണ്ടക്ടറെ മർദിച്ചതിനെ തുടർന്ന് പിടിയിലാവുകയും ചോദ്യം ചെയ്യലിനിടെ ഫോൺ പരിശോധിച്ചപ്പോളാണ് വിവരങ്ങൾ ചോർന്നതായി പോലീസ് കണ്ടെത്തിയത്.
തുടർന്നുണ്ടായ അന്വേഷണത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവം സ്ഥിരീകരിക്കുകയും അനസിനെ സസ്പെൻ്റ് ചെയ്തിരുന്നു.
നർകോട്ടിക് സെൽ ഡിവൈഎസ്പി AG ലാലിനെ വിശദമായ അന്വേഷണത്തിന് ഇടുക്കി ജില്ലാ പോലീസ് മേധാവി R കറുപ്പുസ്വാമി ചുമതലപ്പെടുത്തി. തുടർന്നുണ്ടായ അന്വേഷണത്തിലും അനസ് കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചു വിടാനുള്ള നടപടികൾ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]