അമ്പലവയൽ: കാലവർഷം മുന്നിൽക്കണ്ട് കാരാപ്പുഴ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കി വിടാൻ തുടങ്ങിയത്.
ഓരോ വർഷവും ജലനിരപ്പ് 757.10 എംഎസ്എൽ എന്ന നിലയിലേക്ക് എത്തുമ്പോൾ മഴക്കാലത്തിന് മുൻപായി ഷട്ടറുകൾ തുറക്കുന്നത് പതിവാണ്. വേനൽമഴയിൽ ഇത്തവണ കുറവുണ്ടായതിനാൽ ഡാമിലെ ജലനിരപ്പ് പതുക്കെയാണ് നിയന്ത്രിത അളവിലേക്ക് ഉയർന്നത്.
നിലവിൽ സെക്കന്റിൽ 1.557 ക്യൂബിക് സെന്റി മീറ്റർ എന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകൾ തുറന്നതോടെ അണക്കെട്ടിന് താഴെ പുഴയിലും പരിസര പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഷട്ടറുകൾ തുറന്നിടുന്നതിനാൽ ഈ പ്രദേശങ്ങളിൽ ജലനിരപ്പ് കുറയാതെ നിൽക്കുമെന്നും, അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡാം തുറന്ന സാഹചര്യത്തിൽ പുഴയിൽ മത്സ്യബന്ധനം നടത്തുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

