സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള അവലോകനം പൂർത്തിയായി. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
60-ഓളം അംഗങ്ങൾ പങ്കെടുത്ത ചർച്ചയിൽ, തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പാർട്ടിയുടെ തെറ്റായ നയങ്ങളാണെന്ന് ഭൂരിഭാഗം പേരും വിലയിരുത്തി. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി യോഗത്തിൽ അഭിപ്രായമുയർന്നു.
പാർട്ടിയുടെ അണികളിലേക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത വിധത്തിൽ സ്ഥാനാർത്ഥികളെ കെട്ടിവെക്കുന്ന സാഹചര്യം ഉണ്ടായി. നേതൃത്വം കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ വിമതർ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മാധ്യമ സമീപനവും സമൂഹമാധ്യമങ്ങളിലെ പരാജയവും പാർട്ടി മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയത് ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നതിന് കാരണമായിട്ടുണ്ടെന്ന് വിമർശനം ഉയർന്നു. കൂടാതെ, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം തികഞ്ഞ പരാജയമാണെന്നും, ഇവരുടെ ഇടപെടലുകൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പിണറായി വിജയനെ സംരക്ഷിക്കാൻ നിർദ്ദേശം തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, അദ്ദേഹത്തെ മാത്രം ആക്രമിക്കാൻ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം, ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മറുപടി തയ്യാറാക്കുന്നതിനായി പോളിറ്റ് ബ്യൂറോ (പിബി) പ്രത്യേകം യോഗം ചേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

