തമിഴ്നാട് കോയമ്പത്തൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം സ്വദേശിയായ കാർത്തിക്, ഇയാളുടെ സുഹൃത്ത് മോഹൻരാജ് എന്നിവരാണ് പിടിയിലായത്.
സംഭവത്തിന്റെ പശ്ചാത്തലം
ഈ മാസം 21-ാം തീയതി വൈകിട്ടാണ് വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ ബന്ധുക്കൾ സൂലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ഇന്നലെ വൈകിട്ട് ആറു മണിയോടെ വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണവും അറസ്റ്റും
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
കുട്ടിയുടെ അയൽവാസിയായ കാർത്തിക്, കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി കുറ്റം സമ്മതിച്ചു. മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചത് മോഹൻരാജ് ആണെന്ന് വെസ്റ്റ് സോൺ ഐജി ആർ.
വി. രമ്യ ഭാരതി സ്ഥിരീകരിച്ചു.
അറസ്റ്റിനിടെ പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഒന്നാം പ്രതി കാർത്തിക് പരിക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിജിപി സന്ദീപ് സിങ് റാത്തോഡ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രതികരണം
സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി സി.
ജോസഫ് വിജയ് വ്യക്തമാക്കി. “മനുഷ്യത്വരഹിതമായ ക്രൂരകൃത്യമാണ് നടന്നെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും” മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

