

നെടുമ്പ്രം പഞ്ചായത്തില്‍ നടന്ന 69 ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസ്; പ്രതികളെ അറസ്റ്റ് ചെയ്യണം; തിരുവല്ലയിൽ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; ഡിവൈ.എസ്പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മിൽ വാക്കേറ്റം; ‘ഞാനും ആഭ്യന്തരമന്ത്രി ആയിരുന്നയാൾ, പോയി പണിനോക്ക്’ ; ഡിവൈ.എസ്പിയോട് കയർത്ത് തിരുവഞ്ചൂര്‍
സ്വന്തം ലേഖകൻ
തിരുവല്ല: കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തിനിടെ ഡിവൈ.എസ്പിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി വാക്കേറ്റം. താനും ആഭ്യന്തരമന്ത്രിയായിരുന്നയാളാണെന്നും പോയി പണി നോക്കാനുമായിരുന്നു തിരുവഞ്ചൂര്‍ ഡിവൈ.എസ്പിയോട് പറഞ്ഞത്.
സിപിഎം ഭരിക്കുന്ന നെടുമ്ബ്രം പഞ്ചായത്തില്‍ നടന്ന 69 ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ സമരത്തിന്റെ സമാപന ചടങ്ങിനിടെയാണ് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊടിയാടി ജങ്ഷനില്‍ തിരുവല്ല-അമ്ബലപ്പുഴ റോഡ് ഉപരോധിച്ചു. വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. എൻആര്‍ഇജി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വാഹനജാഥ അഞ്ചേമുക്കാലോടെ പൊടിയാടി ജങ്ഷനില്‍ എത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്ബായി കോണ്‍ഗ്രസിന്റെ ഉപവാസ സമരപ്പന്തലിന് സമീപമായി എൻആര്‍ഇജിയുടെ വാഹനജാഥ നിര്‍ത്തി പ്രസംഗം ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ ആണ് സംഘര്‍ഷം ഉടലെടുത്തത്.
തുടര്‍ന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇടത് നേതാക്കള്‍ ഉച്ചഭാഷിണിയിലൂടെ പ്രസംഗം തുടര്‍ന്നതോടെ അത് നിര്‍ത്തി വയ്ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് ഇതിന് തുനിയാതെ വന്നതോടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചത്. ഇതിനിടെ ഡിവൈ.എസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ തുനിഞ്ഞു.
ഇതോടെ സംഭവത്തില്‍ തിരുവഞ്ചൂര്‍ ഇടപെട്ടു. ഡിവൈഎസ്പിയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് റോഡില്‍ വച്ച് തന്നെ നടന്ന ഉപവാസ സമാപന പ്രസംഗത്തില്‍ പൊലീസ് സിപിഎമ്മിന് കുടപിടിക്കുകയാണെന്ന ആക്ഷേപം ഉയര്‍ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]